Sports
മൗണ്ട് മാംഗനൂയി: മൂന്നാം ടെസ്റ്റിൽ വിൻഡീസിനു മുന്നിൽ 462 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം വച്ച് ന്യൂസിലൻഡ്. നാലാംദിനം രണ്ടിന് 306 റൺസെന്ന നിലയിൽ കിവീസ് രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു.
അതിവേഗം സ്കോർ ചെയ്ത് വൻ വിജയലക്ഷ്യം മുന്നോട്ടുവയ്ക്കാനായിരുന്നു ന്യൂസിലൻഡിന്റെ ശ്രമം. സെഞ്ചുറിയോടെ നായകൻ ടോം ലാഥമും ഡെവൺ കോൺവേയും മുന്നിൽ നിന്നു നയിച്ചു. ലാഥം 130 പന്തിൽ ഒമ്പതു ഫോറും രണ്ടു സിക്സറുമുൾപ്പെടെ 101 റൺസെടുത്തപ്പോൾ കോൺവേ 139 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 100 റൺസെടുത്തു.
40 റൺസുമായി കെയ്ൻ വില്യംസണും 46 റൺസുമായി രചിൻ രവീന്ദ്രയും പുറത്താകാതെ നിന്നു. കിവീസിന്റെ രണ്ടു വിക്കറ്റും വീഴ്ത്തിയത്. കാവെം ഹോഡ്ജ് ആണ്.
രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച വിൻഡീസ് നാലാംദിനം കളിയവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസെടുത്തിട്ടുണ്ട്. രണ്ടു റൺസുമായി ജോൺ കാംപ്ബെല്ലും 37 റൺസുമായി ബ്രൈഡൺ കിംഗുമാണ് ക്രീസിൽ. ഒരു ദിവസവും പത്തുവിക്കറ്റുകളും ബാക്കിനില്ക്കെ വിജയത്തിനായി അവർക്ക് ഇനിയും 419 റൺസ് കൂടി വേണം.
Sports
അഡ്ലെയ്ഡ്: ആവേശപ്പോരാട്ടത്തിനൊടുവിൽ ആഷസ് കിരീടം നിലനിർത്തി ഓസ്ട്രേലിയ. മൂന്നാം ടെസ്റ്റില് ഇംഗ്ലണ്ടിനെ 82 റണ്സിനാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടെസ്റ്റും വിജയിച്ചതോടെയാണ് ഓസീസ് കിരിടം സ്വന്തമാക്കിയത്. സ്കോർ: ഓസ്ട്രേലിയ- 371 & 349, ഇംഗ്ലണ്ട് - 286 & 352.
ഓസീസ് ഉയർത്തിയ 435 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അവസാനദിനം 352 റൺസിനു പുറത്താകുകയായിരുന്നു. 85 റൺസെടുത്ത സാക് ക്രോളിയാണ് ടോപ് സ്കോറർ. ജാമി സ്മിത്ത് (60), വിൽ ജാക്സ് (47), ബ്രൈഡൺ കഴ്സ് (39), ജോ റൂട്ട് (39) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
അവസാന ദിനം ആറിന് 206 എന്ന നിലയില് ക്രീസിലെത്തിയ ഇംഗ്ലണ്ടിന് ജാമി സ്മിത്തിന്റെയും വില് ജാക്സിന്റെയും ചെറുത്തുനില്പ് പ്രതീക്ഷ നല്കിയിരുന്നു. ഇരുവരും ചേർന്ന് 91 റൺസ് കൂട്ടിച്ചേർത്തതോടെ പോരാട്ടം വീണ്ടും ആവേശത്തിലായി.
82 പന്തിൽ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 60 റൺസെടുത്ത ജാമി സ്മിത്ത് സ്റ്റാർക്കിന്റെ പന്തിൽ കമ്മിൻസിന് പിടികൊടുത്തു മടങ്ങിയതോടെ ഇംഗ്ലണ്ട് ഏഴിന് 285 റൺസെന്ന നിലയിലായി. പിന്നാലെ ക്രീസിൽ ഒന്നിച്ച വിൽ ജാക്സും ബ്രൈഡൺ കഴ്സും ചേർന്ന് ചെറുത്തുനില്പ് തുടർന്നു. ഇരുവരും ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു.
സ്കോർ 337 റൺസിൽ നില്ക്കെ ജാക്സും മടങ്ങിയതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ഒരറ്റത്ത് കഴ്സ് പിടിച്ചുനിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടമായതോടെ ഇംഗ്ലണ്ട് കളി കൈവിട്ടു.
ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട് ഒരു വിക്കറ്റെടുത്തു.
Sports
അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയ്ക്ക് മികച്ച ലീഡ്. മൂന്നാംദിനം കളിയവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിലാണ് ആതിഥേയർ. ഇതോടെ, ഓസ്ട്രേലിയയ്ക്ക് നിലവിൽ 356 റൺസിന്റെ ആകെ ലീഡുണ്ട്.
സെഞ്ചുറിയോടെ ക്രീസിലുള്ള ട്രാവിസ് ഹെഡിന്റെ കരുത്തിലാണ് ഓസ്ട്രേലിയ കൂറ്റൻ ലീഡിലേക്ക് നീങ്ങുന്നത്. 196 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 142 റൺസാണ് ഹെഡിന്റെ സമ്പാദ്യം. അർധസെഞ്ചുറിയോടെ അലക്സ് ക്യാരി (52) ഹെഡിനൊപ്പം ക്രീസിലുണ്ട്.
ജെയ്ക് വെതറാൾഡ് (ഒന്ന്), മാർനസ് ലബുഷെയ്ൻ (13), ഉസ്മാൻ ഖവാജ (40), കാമറൂൺ ഗ്രീൻ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി ജോഷ് ടംഗ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ബ്രൈഡൺ കഴ്സ്, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഓസീസിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 371 റൺസിനെതിരേ ഇംഗ്ലണ്ട് 286 ന് പുറത്തായിരുന്നു. 83 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (51), ഹാരി ബ്രൂക്ക് (45), ബെൻ ഡക്കറ്റ് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നഥാൻ ലിയോൺ രണ്ടും മിച്ചൽ സ്റ്റാർക്ക്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
മൗണ്ട് മാംഗനൂയി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത കിവീസ് രണ്ടാംദിനം എട്ടുവിക്കറ്റ് നഷ്ടത്തിൽ 575 റൺസെന്ന നിലയിൽ ഒന്നാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു.
രണ്ടാംദിനം ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയ ഡെവൺ കോൺവേയുടെ ഇന്നിംഗ്സാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 367 പന്തിൽ 31 ബൗണ്ടറികൾ ഉൾപ്പെടെ 227 റൺസെടുത്ത കോൺവേയാണ് ടോപ് സ്കോറർ. 72 റൺസുമായി രചിൻ രവീന്ദ്ര പുറത്താകാതെ നിന്നു. നേരത്തെ, നായകൻ ടോം ലാഥം (137) സെഞ്ചുറി നേടിയിരുന്നു.
അതേസമയം, ഇവരെക്കൂടാതെ, കെയ്ൻ വില്യംസൺ (31), അജാസ് പട്ടേൽ (30), ഗ്ലെൻ ഫിലിപ്സ് (29) എന്നിവർക്കു മാത്രമേ കാര്യമായ സംഭാവന നല്കാനായുള്ളൂ.
വിൻഡീസിനു വേണ്ടി ജെയ്ഡൻ സീൽസ്, ആൻഡേഴ്സൺ ഫിലിപ്, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കെമർ റോച്ച്, റോസ്ടൺ ചേയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയ്ക്ക് 85 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. ഓസീസിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 371 റൺസിനെതിരേ ഇംഗ്ലണ്ട് 286 ന് പുറത്തായി.
83 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (51), ഹാരി ബ്രൂക്ക് (45), ബെൻ ഡക്കറ്റ് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നഥാൻ ലിയോൺ രണ്ടും മിച്ചൽ സ്റ്റാർക്ക്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ മൂന്നാംദിനം ചായയ്ക്കു പിരിയുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തിട്ടുണ്ട്. 68 റൺസുമായി ട്രാവിസ് ഹെഡും 27 റൺസുമായി ഉസ്മാൻ ഖവാജയുമാണ് ക്രീസിൽ. ഒരു റൺസെടുത്ത ജെയ്ക് വെതറാൾഡ്, 13 റൺസെടുത്ത മാർനസ് ലബുഷെയ്ൻ എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്. നിലവിൽ ഓസീസിന് ആകെ 204 റൺസിന്റെ ലീഡുണ്ട്.
Sports
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ വിജയത്തോളം പോന്നൊരു വീരോചിത സമനില പിടിച്ച് വെസ്റ്റ് ഇൻഡീസ്. രണ്ടാമിന്നിംഗ്സിൽ വിജയലക്ഷ്യമായ 531 റൺസിലേക്ക് ബാറ്റ് വീശിയ സന്ദർശകർ 72 റൺസകലെ പോരാട്ടം അവസാനിപ്പിച്ചു. സ്കോർ: ന്യൂസിലൻഡ്- 231 & 466/8 ഡിക്ലയേഡ്, വെസ്റ്റ് ഇൻഡീസ്- 167 & 457/6.
മികച്ച റൺചേസ് നടന്ന മത്സരത്തിൽ അപരാജിത ഇരട്ട സെഞ്ചുറിയോടെ ജസ്റ്റിൻ ഗ്രീവ്സ് ആണ് പോരാട്ടം നയിച്ചത്. 388 പന്തിൽ 19 ബൗണ്ടറികൾ ഉൾപ്പെടെ 202 റൺസാണ് ഗ്രീവ്സ് അടിച്ചുകൂട്ടിയത്. അതേസമയം, 58 റൺസുമായി കെമർ റോച്ച് മികച്ച പിന്തുണ നല്കി.
നേരത്തെ, ഷായ് ഹോപ്പും സെഞ്ചുറി തികച്ചിരുന്നു. 234 പന്തിൽ 15 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 140 റൺസാണ് ഹോപ്പ് എടുത്തത്. നാലുവിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് സ്കോർ 268 റൺസിൽ നില്ക്കെ ഷായ് ഹോപ്പിനെ നഷ്ടമായി. തൊട്ടുപിന്നാലെ തെവിൻ ഇംലാച്ചും (നാല്) പുറത്തായതോടെ വിൻഡീസ് ആറിന് 277 റൺസെന്ന നിലയിൽ തോൽവി മണത്തു.
ഇതിനു ശേഷമാണ് നിർണായകമായ കൂട്ടുകെട്ട് പിറന്നത്. ഏഴാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഗ്രീവ്സും റോച്ചും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് 180 റൺസിന്റെ അഭേദ്യമായ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഒരുഘട്ടത്തിൽ ഇരുവരും ചേർന്ന് വിജയം അടിച്ചെടുക്കുമെന്നുള്ള പ്രതീതിയുമുണ്ടായി.
ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻറി, സാക് ഫോക്സ്, മൈക്കൽ ബ്രേസ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ വിജയപ്രതീക്ഷയോടെ വെസ്റ്റ് ഇൻഡീസ്. ന്യൂസിലൻഡ് ഉയർത്തിയ 531 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 429 റൺസെടുത്തിട്ടുണ്ട്. 21 ഓവർ ബാക്കിനില്ക്കെ വിൻഡീസിന് ഇനി ജയിക്കാൻ 102 റൺസ് കൂടി മതി.
ഇരട്ടശതകത്തിലേക്ക് കുതിക്കുന്ന ജസ്റ്റിൻ ഗ്രീവ്സിന്റെയും അർധസെഞ്ചുറിയോടെ ഉറച്ച പിന്തുണ നല്കുന്ന കെമർ റോച്ചിന്റെയും കരുത്തിലാണ് വിൻഡീസ് ജയത്തിലേക്ക് ബാറ്റ് വീശുന്നത്. ഗ്രീവ്സ് 347 പന്തിൽ 17 ബൗണ്ടറികൾ ഉൾപ്പെടെ 182 റൺസെടുത്തപ്പോൾ റോച്ച് 53 റൺസോടെ ക്രീസിലുണ്ട്.
നേരത്തെ, ഷായ് ഹോപ്പും സെഞ്ചുറി തികച്ചിരുന്നു. 234 പന്തിൽ 15 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 140 റൺസാണ് ഹോപ്പ് എടുത്തത്.
നേരത്തെ, നാലുവിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് സ്കോർ 268 റൺസിൽ നില്ക്കെ ഷായ് ഹോപ്പിനെ നഷ്ടമായി. തൊട്ടുപിന്നാലെ തെവിൻ ഇംലാച്ചും (നാല്) പുറത്തായതോടെ വിൻഡീസ് ആറിന് 277 റൺസെന്ന നിലയിൽ തോൽവി മണത്തു.
ഇതിനു ശേഷമാണ് നിർണായകമായ കൂട്ടുകെട്ട് പിറന്നത്. ഏഴാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഗ്രീവ്സും റോച്ചും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് ഇതുവരെ 157 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻറി, സാക് ഫോക്സ്, മൈക്കൽ ബ്രേസ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് വെസ്റ്റ് ഇൻഡീസ് പൊരുതുന്നു. നാലാംദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടാമിന്നിംഗ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിലാണ് സന്ദർശകർ. ആറുവിക്കറ്റ് ശേഷിക്കെ വിൻഡീസിന് ജയിക്കാൻ ഇനി 319 റൺസ് കൂടി വേണം.
സെഞ്ചുറിയോടെ ക്രീസിലുള്ള ഷായ് ഹോപ്, അർധസെഞ്ചുറി പിന്നിട്ട ജസ്റ്റിൻ ഗ്രീവ്സ് എന്നിവരിലാണ് വിൻഡീസിന്റെ പ്രതീക്ഷ മുഴുവനും. ഷായ് ഹോപ് 183 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 116 റൺസെടുത്തപ്പോൾ 143 പന്തിൽ 55 റൺസാണ് ഗ്രീവ്സ് നേടിയത്.
ജോൺ കാംപ്ബെൽ (15), ടാഗനരൈൻ ചന്ദർപോൾ (ആറ്), അലിക് അത്തനാസെ (അഞ്ച്), റോസ്റ്റൺ ചെയ്സ് (നാല്) എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് ഇൻഡീസിനു നഷ്ടമായത്. ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി രണ്ടുവിക്കറ്റെടുത്തപ്പോൾ മാറ്റ് ഹെന്റി, മൈക്കൽ ബ്രേസ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ന്യൂസിലൻഡ് എട്ടിന് 466 റൺസെന്ന നിലയിൽ രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. ഒന്നാമിന്നിംഗ്സ് ലീഡ് കൂടി ചേർത്ത് 531 റൺസെന്ന പടുകൂറ്റൻ വിജയലക്ഷ്യമാണ് അവർ വിൻഡീസിനു മുന്നിൽ ഉയർത്തിയത്.
Sports
ക്രൈസ്റ്റ് ചർച്ച്: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട തുടക്കം. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെന്ന നിലയിലാണ് ആതിഥേയർ.
നാലു റൺസ് വീതവുമായി സാക് ഫോക്സും ജേക്കബ് ഡഫിയുമാണ് ക്രീസിൽ. 52 റൺസെടുത്ത കെയ്ൻ വില്യംസണാണ് ടോപ് സ്കോറർ. നായകൻ ടോം ലാഥം (24), ടോം ബ്ലണ്ടൽ (29), മൈക്കൽ ബ്രേസ്വെൽ (47), നഥാൻ സ്മിത്ത് (23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഡെവൺ കോൺവേ (പൂജ്യം), രചിൻ രവീന്ദ്ര (മൂന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തി.
വെസ്റ്റ് ഇൻഡീസിനു വേണ്ടി കെമർ റോച്ച്, ഒജയ് ഷീൽഡ്സ്, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജെയ്ഡൻ സീൽസ്, ജൊഹാൻ ലെയ്ൻ, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യയ്ക്ക് ദയനീയ തോൽവി. 549 റണ്സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം വെറും 140 റൺസിന് പുറത്തായി. ദക്ഷിണാഫ്രിക്ക 408 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി.
ഇതോടെ, രണ്ടു മത്സരങ്ങളുടെ പരമ്പര സന്ദർശകർ തൂത്തുവാരി. 2000നുശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില് ടെസ്റ്റ് പരമ്പര നേടുന്നത്.
അർധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയ്ക്ക് മാത്രമേ ദക്ഷിണാഫ്രിക്കൻ ബൗളിംഗിനു മുന്നിൽ പിടിച്ചുനില്ക്കാനായുള്ളൂ. യശസ്വി ജയ്സ്വാൾ (13), കെ.എൽ. രാഹുൽ (ആറ്), സായ് സുദർശൻ (14), കുൽദീപ് യാദവ് (അഞ്ച്), ധ്രുവ് ജുറെല് (രണ്ട്), ക്യാപ്റ്റന് റിഷഭ് പന്ത് (13), വാഷിംഗ്ടൺ സുന്ദർ (15), നിതീഷ് കുമാർ റെഡ്ഡി (പൂജ്യം), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിവർ അമ്പേ പരാജയമായി.
37 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സിമോൺ ഹാര്മര് ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കഥകഴിച്ചത്. കേശവ് മഹാരാജ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കോ യാൻസൻ, സെനുരൺ മുത്തുസാമി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ഗോഹട്ടി:ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് തോൽവി മുന്നിൽ കണ്ട് ഇന്ത്യ. 549 റണ്സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം ചായയ്ക്ക് പിരിയുമ്പോള് അഞ്ചു വിക്കറ്റ് നഷ്ടത്തില് 90 റണ്സെന്ന നിലയിലാണ്.
138 പന്തിൽ 14 റണ്സുമായി സായ് സുദര്ശനും 23 റണ്സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്. കുല്ദീപ് യാദവ്, ധ്രുവ് ജുറെല്, ക്യാപ്റ്റന് റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് അവസാന ദിനം നഷ്ടമായത്.
13 റണ്സെടുത്ത യശസ്വി ജയ്സ്വാളിന്റെയും ആറ് റണ്സെടുത്ത കെ.എല്. രാഹുലിന്റെയും വിക്കറ്റുകൾ ഇന്ത്യക്ക് ചൊവ്വാഴ്ച നഷ്ടമായിരുന്നു. അഞ്ചു വിക്കറ്റ് മാത്രം കൈയിലിരിക്കെ ദക്ഷിണാഫ്രിക്കൻ സ്കോറിന് 454 റണ്സിന് പിന്നിലാണ് ഇന്ത്യ ഇപ്പോഴും.
ദക്ഷിണാഫ്രിക്കക്കായി സ്പിന്നർ സിമോൺ ഹാര്മര് 12 ഓവറില് 12 റണ്സ് വഴങ്ങി നാലു വിക്കറ്റെടുത്തു.
Sports
ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 549 റണ്സിന്റെ പടുകൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവച്ച് ദക്ഷിണാഫ്രിക്ക. നാലാം ദിനം ലഞ്ചിനുശേഷം അഞ്ച് വിക്കറ്റ് നഷ്ടത്തില് 260 റണ്സെന്ന നിലയിൽ സന്ദർശകർ ഇന്നിംഗ്സ് ഡിക്ലയര് ചെയ്തു.
94 റണ്സെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്. 35 റണ്സുമായി വിയാന് മുള്ഡര് പുറത്താകാതെ നിന്നു. റയാൻ റിക്കിള്ടൺ (35), എയ്ഡന് മാര്ക്രം (29), ക്യാപ്റ്റൻ തെംബ ബാവുമ (മൂന്ന്), ടോണി ഡി സോര്സി (49) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
നാലുവിക്കറ്റ് നഷ്ടത്തില് 220 റണ്സെന്ന നിലയിൽ ഉച്ചഭക്ഷണത്തിനു ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക സ്കോർ 260ൽ നില്ക്കെ സ്റ്റബ്സിന്റെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 62 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള് വാഷിംഗ്ടണ് സുന്ദര് ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 489 റൺസിനെതിരേ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 201 റൺസിന് അവസാനിച്ചിരുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തിട്ടുണ്ട്. രണ്ടു റൺസുമായി കെ.എൽ. രാഹുലും റണ്ണൊന്നുമെടുക്കാതെ സായ് സുദർശനുമാണ് ക്രീസിൽ. 13 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
Sports
ഗോഹട്ടി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ദക്ഷിണാഫ്രിക്ക കൂറ്റന് ലീഡിലേക്ക്. വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്സെന്ന നിലയില് നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തില് 220 റണ്സെന്ന നിലയിലാണ്.
ആറു വിക്കറ്റ് ബാക്കിനില്ക്കെ സന്ദർശകർക്ക് ഇപ്പോള് 508 റണ്സിന്റെ ആകെ ലീഡുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 489 റൺസിനെതിരേ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 201 റൺസിന് അവസാനിച്ചിരുന്നു.
60 റണ്സോടെ ട്രിസ്റ്റൻ സ്റ്റബ്സും 29 റൺസുമായി വിയാൻ മുൾഡറുമാണ് ക്രീസില്. റയാൻ റിക്കിള്ടൺ (35), എയ്ഡന് മാര്ക്രം (29), ക്യാപ്റ്റൻ തെംബ ബാവുമ (മൂന്ന്), ടോണി ഡി സോര്സി (49) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 46 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തപ്പോള് വാഷിംഗ്ടണ് സുന്ദര് ഒരു വിക്കറ്റ് വീഴ്ത്തി.
Sports
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ പ്രതിരോധത്തിൽ. ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 489ന് മറുപടി പറഞ്ഞ ഇന്ത്യ 201 റൺസിന് പുറത്തായി. ഇതോടെ ഇന്ത്യ 288 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി.
ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 26 റൺസെന്ന നിലയിലാണ്. അവർക്കിപ്പോൾ 314 റൺസ് ലീഡായി. റയാൻ റിക്കെൽട്ടൺ (13), ഏയ്ഡൻ മാർക്രം (12) എന്നിവരാണ് ക്രീസിൽ.
ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ മാര്കോ യാന്സനാണ് ഇന്ത്യയെ തകര്ത്തത്. സിമോണ് ഹാര്മര് മൂന്ന് വിക്കറ്റ് വീഴ്ത്തി. 58 റണ്സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്. വാഷിംഗ്ടണ് സുന്ദര് (48), കുല്ദീപ് യാദവ് (19) എന്നിവര് നടത്തിയ ചെറുത്ത് നിൽപ്പാണ് ഇന്ത്യയെ തുണച്ചത്.
Sports
ഗോഹട്ടി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില് ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 489നെതിരേ ഇന്ത്യ 201 റൺസിനു പുറത്തായി. അതേസമയം, ഇന്ത്യയെ ഫോളോഓണ് ചെയ്യിപ്പിക്കാതെ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിന് ഇറങ്ങാൻ തീരുമാനിച്ചു.
58 റണ്സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്. കെ.എൽ. രാഹുൽ (22), സായ് സുദർശൻ (15), ധ്രുവ് ജുറെൽ (പൂജ്യം), ഋഷഭ് പന്ത് (ഏഴ്), നിതീഷ് കുമാർ റെഡ്ഡി (10), രവീന്ദ്ര ജഡേജ (ആറ്), ജസ്പ്രീത് ബുംറ (അഞ്ച്) എന്നിവർക്ക് കാര്യമായ സംഭാവന നല്കാനായില്ല. മുഹമ്മദ് സിറാജ് (രണ്ട്) പുറത്താവാതെ നിന്നു.
അതേസമയം, അവസാന വിക്കറ്റുകളിൽ അതിഗംഭീര ചെറുത്തുനില്പ് നടത്തിയ വാഷിംഗ്ടൺ സുന്ദറും (48) കുൽദീപ് യാദവുമാണ് (19) ഇന്ത്യയെ 200 കടത്തിയത്. ഇരുവരും ചേർന്ന് 72 റണ്സ് കൂട്ടിച്ചേര്ത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 48 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ മാര്ക്കോ യാന്സനാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ വിറപ്പിച്ചത്. സിമോണ് ഹാര്മർ മൂന്നു വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.
Sports
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഫോളോ ഓണ് ഒഴിവാക്കാന് ഇന്ത്യ പൊരുതുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 489നെതിരേ ബാറ്റിംഗ് തുടരുന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള് ഏഴിന് 174 എന്ന നിലയിലാണ്.
നിലവിൽ ദക്ഷിണാഫ്രിക്കൻ സ്കോറിനോട് 319 റണ്സ് പിറകിലാണ് ഇന്ത്യ. ഫോളോഓണ് ഒഴിവാക്കാന് ഇനിയും 115 റണ്സ് കൂടി ഇന്ത്യയ്ക്ക് വേണം.
33 റൺസുമായി വാഷിംഗ്ടണ് സുന്ദറും 14 റൺസുമായി കുല്ദീപ് യാദവുമാണ് ക്രീസില്. 58 റണ്സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്. കെ.എൽ. രാഹുൽ (22), സായ് സുദർശൻ (15), ധ്രുവ് ജുറെൽ (പൂജ്യം), ഋഷഭ് പന്ത് (ഏഴ്), നിതീഷ് കുമാർ റെഡ്ഡി (10), രവീന്ദ്ര ജഡേജ (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്കോ യാന്സന് 43 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. സിമോണ് ഹാര്മർ രണ്ടു വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.
Sports
മുംബൈ: ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക് വിലയിരുത്തിയതിനെക്കാള് ഗുരുതരമാണെന്ന് റിപ്പോര്ട്ട്. കഴുത്തുവേദന കുറയാന് ഇഞ്ചക്ഷന് എടുത്തെങ്കിലും വേദനയില് കാര്യമായ കുറവില്ലെന്നും തിരിച്ചുവരവിന് മാസങ്ങള് വേണ്ടിവരുമെന്നാണ് സൂചന. ഇതോടെ ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾ പൂര്ണമായും നഷ്ടമാകുമെന്നാണ് കരുതുന്നത്.
ജനുവരിയില് നടക്കുന്ന ന്യൂസിലന്ഡിനെതിരായ ടി20 പരമ്പരയില് മാത്രമെ ഗില് ഗ്രൗണ്ടില് തിരിച്ചെത്താനിടയുള്ളൂവെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. ഗില്ലിന്റെ തിരിച്ചുവരവിനായി തിടുക്കം കൂട്ടേണ്ടതില്ലെന്നും അടുത്ത വര്ഷം ഫെബ്രുവരിയില് ടി20 ലോകകപ്പ് നടക്കുന്നതിനാല് ഇതു കൂടി കണക്കിലെടുത്താകും തീരുമാനമെന്നും റിപ്പോര്ട്ടില് പറയുന്നു.
പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കളിക്കുന്നില്ല. രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ടീമിനൊപ്പം കൊല്ക്കത്തയില് നിന്ന് ഗോഹട്ടിയിലെത്തി ഗില്ലിനെ പിന്നീട് ടീമില് നിന്ന് റിലീസ് ചെയ്തിരുന്നു. തുടര് ചികിത്സക്കായി ഗില് പിന്നീട് മുംബൈയിലേക്ക് പോയി.
ഈ മാസം 30 മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. അതിനുശേഷം ഡിസംബര് ഒമ്പത് മുതല് അഞ്ച് മത്സര ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. ജനുവരി 11 മുതലാണ് ന്യൂസിലന്ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പര ആരംഭിക്കുന്നത്. ഇതിലാകും ഗില് ഇനി തിരിച്ചുവരിക എന്നാണ് പ്രതീക്ഷിക്കുന്നത്.
ഗില്ലിന്റെ അഭാവത്തില് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരില് പുതിയ നായകനെയും ടി20 പരമ്പരയില് പുതിയ വൈസ് ക്യാപ്റ്റനെയും സെലക്ടര്മാര് തെരഞ്ഞെടുക്കേണ്ടിവരും.
Sports
ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിലാണ് സന്ദർശകർ.
28 റൺസുമായി ട്രിസ്റ്റൺ സ്റ്റബ്സും 33 റൺസുമായി നായകൻ തെംബ ബാവുമയുമാണ് ക്രീസിൽ. 38 റൺസെടുത്ത എയ്ഡൻ മാർക്രമും 35 റൺസുമായി റയാൻ റിക്കിൾട്ടണുമാണ് പുറത്തായത്.
നേരത്തെ, ടോസ് ജയിച്ച് ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്തു. സ്കോർ റൺസിൽ നില്ക്കെ ഏയ്ഡന് മാര്ക്രത്തെ ബൗള്ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കിയത്.
തൊട്ടടുത്ത ഓവറിൽ റിക്കിൾട്ടണെ പുറത്താക്കിയ കുൽദീപ് ഇന്ത്യയ്ക്ക് വീണ്ടും ആശ്വാസം സമ്മാനിച്ചു. പിന്നീട് ക്രീസിൽ ഒന്നിച്ച ട്രിസ്റ്റൺ സ്റ്റബ്സും തെംബ ബാവുമയും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ഒരുമിച്ച് നിലവിൽ 72 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
Sports
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബൗളിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ ടെസ്റ്റ് തോറ്റ ടീമില് രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കേറ്റ ശുഭ്മാന് ഗില്ലിന് പകരം സായ് സുദര്ശന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അക്സര് പട്ടേലിന് പകരം ഓള് റൗണ്ടര് നിതീഷ് കുമാര് റെഡ്ഡിയും ടീമിൽ ഇടംപിടിച്ചു. ഋഷഭ് പന്താണ് നായകൻ.
ദക്ഷിണാഫ്രിക്കന് ടീമിലും ഒരു മാറ്റമുണ്ട്. കോര്ബിന് ബോഷിന് പകരം സെനുരാന് മുത്തുസാമി ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: എയ്ഡൻ മാർക്രം, റിയാൻ റിക്കിൾട്ടൺ, വിയാൻ മൾഡർ, തെംബ ബാവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, കെയ്ൽ വെരെയ്നെ, മാർക്കോ യാൻസൻ, സെനുരൻ മുത്തുസാമി, സൈമൺ ഹാർമർ, കേശവ് മഹാരാജ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ധ്രുവ് ജുറെൽ, ഋഷഭ് പന്ത് (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
Sports
കോൽക്കത്ത: ഇന്ത്യക്കെതിരായ കോൽക്കത്ത ടെസ്റ്റിൽ മികച്ച തുടക്കത്തിനു ശേഷം തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. 159 റൺസിന് എല്ലാവരും പുറത്തായി.
എയ്ഡൻ മാർക്രം (31), റയാൻ റിക്കിൾട്ടൺ (23), വിയാൻ മുൾഡർ (24), ടോണി ഡി സോർസി (24), കൈൽ വെരെയ്നെ (16), ട്രിസ്റ്റൺ സ്റ്റബ്സ് (15) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
27 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. കുൽദീപ് യാദവും മുഹമ്മദ് സിറാജും രണ്ടുവിക്കറ്റ് വീതവും അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ റിയാൻ റിക്കിള്ടണും ഏയ്ഡന് മാര്ക്രമും സ്വപ്നതുല്യമായ തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് 10.3 ഓവറില് 57 റണ്സ് അടിച്ചെടുത്തു.
എന്നാൽ, തന്റെ രണ്ടാം സ്പെല്ലില് ഓപ്പണര്മാരെ രണ്ടുപേരെയും മടക്കിയ ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കൻ കുതിപ്പിന് തടയിട്ടു. പിന്നാലെ സ്കോർ 71 റൺസിൽ നില്ക്കെ നായകൻ തെംപ ബാവുമയെയും പിന്നാലെ വിയാൻ മുൾഡറെയും പുറത്താക്കി കുൽദീപ് യാദവ് യാദവ് ആഞ്ഞടിച്ചു.
സ്കോർ 120 റൺസിൽ നില്ക്കെ ടോണി ഡി സോർസിയെ ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി. പിന്നീട് എത്തിയ ആർക്കും ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പിടിച്ചുനില്ക്കാനായില്ല. അവസാനത്തെ നാലു ബാറ്റർമാർ രണ്ടക്കം പോലും കാണാതെ പുറത്തായി.
Sports
കോൽക്കത്ത: ഇന്ത്യക്കെതിരായ കോൽക്കത്ത ടെസ്റ്റിൽ മികച്ച തുടക്കത്തിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. 120 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായി. രണ്ടു റൺസുമായി ട്രിസ്റ്റൺ സ്റ്റബ്സും നാലു റൺസുമായി കെയ്ൽ വെരെയ്നെയുമാണ് ക്രീസിൽ.
എയ്ഡൻ മാർക്രം (31), റയാൻ റിക്കിൾട്ടൺ (23), വിയാൻ മുൾഡർ (24), ടോണി ഡി സോർസി (24), തെംപ ബാവുമ (മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് സന്ദർശകർക്കു നഷ്ടമായത്. 18 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. കുൽദീപ് യാദവ് 34 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി.
കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ റിയാൻ റിക്കിള്ടണും ഏയ്ഡന് മാര്ക്രമും സ്വപ്നതുല്യമായ തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് 10.3 ഓവറില് 57 റണ്സ് അടിച്ചെടുത്തു.
എന്നാൽ, തന്റെ രണ്ടാം സ്പെല്ലില് ഓപ്പണര്മാരെ രണ്ടുപേരെയും മടക്കിയ ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കൻ കുതിപ്പിന് തടയിട്ടു. പിന്നാലെ സ്കോർ 71 റൺസിൽ നില്ക്കെ നായകൻ തെംപ ബാവുമയെയും പിന്നാലെ വിയാൻ മുൾഡറെയും പുറത്താക്കി കുൽദീപ് യാദവ് യാദവ് ആഞ്ഞടിച്ചു.
സ്കോർ 120 റൺസിൽ നില്ക്കെ ടോണി ഡി സോർസിയെ ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി.
Sports
ധാക്ക: അയർലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് കൂറ്റൻ സ്കോറിലേയ്ക്ക്. രണ്ടാം ദിനത്തിലെ മത്സരം നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 338 എന്ന നിലയിലാണ് ബംഗ്ലാദേശ്. അയർലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 52 റൺസ് മുന്നിലാണ് ബംഗ്ലാദേശ്.
സെഞ്ചുറി നേടിയ മഹ്മുദുൾ ഹസനും അർധ സെഞ്ചുറി നേടിയ മൊമിനുൾ ഹഖും ആണ് ക്രീസിലുള്ളത്. മഹ്മുദുൾ 169 റൺസും മൊമിനുൾ 80 റൺസും എടുത്തിട്ടുണ്ട്. 80 റൺസെടുത്ത ഷഡ്മാൻ ഇസ്ലാമിന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടപ്പെട്ടത്. മാത്യൂ ഹംഫ്രെയ്സാണ് അയർലൻഡിന് വേണ്ടി വിക്കറ്റ് എടുത്തത്.
നേരത്തെ അയർലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 286 റൺസിൽ അവസാനിച്ചിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച അയർലൻഡിന് 16 റൺസ് കൂടിയെ കൂട്ടിച്ചേർക്കാനായുള്ളു.
പോൾ സ്റ്റിർലിംഗ് ആണ് അയർലൻഡിന്റെ ടോപ്സ്കോറർ. 60 റൺസാണ് സ്റ്റിർലിംഗ് എടുത്തത്. 59 റൺസെടുത്ത കെയ്ഡ് കാർമൈക്കലും 44 റൺസെടുത്ത കർട്ടിസ് കാംഫെറും 41 റൺസെടുത്ത വിക്കറ്റ് കീപ്പർ ലോർകൻ ടക്കറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ മിരാസ് മൂന്ന് വിക്കറ്റെടുത്തു. ഹസൻ മുരാഡും ഹസൻ മഹ്മുദും തയ്ജുൽ ഇസ്ലാമും രണ്ട് വിക്കറ്റ് വീതവും നഹീദ് റാണ ഒരു വിക്കറ്റും വീഴ്ത്തി.
Sports
ധാക്ക: അയർലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് മികച്ച നിലയിൽ. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 109 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 58 റൺസെടുത്ത ഷഡ്മാൻ ഇസ്ലാമും 50 റൺസെടുത്ത മഹ്മുദ് ഹസൻ ജോയ്യും ആണ് ക്രിസിലുള്ളത്.
അയർലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് 286 റൺസിൽ അവസാനിച്ചിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച അയർലൻഡിന് 16 റൺസ് കൂടിയെ കൂട്ടിച്ചേർക്കാനായുള്ളു.
പോൾ സ്റ്റിർലിംഗ് ആണ് അയർലൻഡിന്റെ ടോപ്സ്കോറർ. 60 റൺസാണ് സ്റ്റിർലിംഗ് എടുത്തത്. 59 റൺസെടുത്ത കെയ്ഡ് കാർമൈക്കലും 44 റൺസെടുത്ത കർട്ടിസ് കാംഫെറും 41 റൺസെടുത്ത വിക്കറ്റ് കീപ്പർ ലോർകൻ ടക്കറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ മിരാസ് മൂന്ന് വിക്കറ്റെടുത്തു. ഹസൻ മുരാഡും ഹസൻ മഹ്മുദും തയ്ജുൽ ഇസ്ലാമും രണ്ട് വിക്കറ്റ് വീതവും നഹീദ് റാണ ഒരു വിക്കറ്റും വീഴ്ത്തി.
Sports
ധാക്ക: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ അയർലൻഡിന് ബാറ്റിംഗ് തകർച്ച. ഒന്നാം ദിവസത്തെ മത്സരം അവസാനിപ്പിച്ചപ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 എന്ന നിലയിലാണ് അയർലൻഡ് .
പോൾ സ്റ്റിർലിംഗ് ആണ് അയർലൻഡിന്റെ ടോപ്സ്കോറർ. 60 റൺസാണ് സ്റ്റിർലിംഗ് എടുത്തത്. 59 റൺസെടുത്ത കെയ്ഡ് കാർമൈക്കലും 44 റൺസെടുത്ത കർട്ടിസ് കാംഫെറും 41 റൺസെടുത്ത വിക്കറ്റ് കീപ്പർ ലോർകൻ ടക്കറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ആദ്യ ദിവസത്തെ അവസാനത്തെ പന്തിൽ വിക്കറ്റ് വീണതിനാൽ 21 റൺസുമായി ബാരി മക്കാർത്തി മാത്രമാണ് ക്രീസിലുള്ളത്. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ മിരാസ് മൂന്ന് വിക്കറ്റെടുത്തു. ഹസൻ മുരാഡ് രണ്ട് വിക്കറ്റും ഹസൻ മഹ്മുദും നഹീദ് റാണയും തയ്ജുൽ ഇസ്ലാമും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ബംഗളൂരു: ഇന്ത്യ-എയ്ക്കെതിരായ രണ്ടാം ചതുര്ദിന ടെസ്റ്റില് ദക്ഷിണാഫ്രിക്ക-എ തിരിച്ചടിക്കുന്നു. ഇന്ത്യ-എ ഉയർത്തിയ 417 റണ്സിന്റെ കൂറ്റന് വിജയലക്ഷ്യം പിന്തുടരുന്ന സന്ദർശകർ നാലാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 311 റൺസെന്ന ശക്തമായ നിലയിലാണ്.
50 റൺസുമായി തെംപ ബാവുമയും രണ്ടു റൺസുമായി മാർക്കസ് അകർമാനുമാണ് ക്രീസിൽ. 91 റൺസെടുത്ത ജോർദാൻ ഹെർമന്റെയും 77 റൺസ് വീതമെടുത്ത ലെസെഗോ സെനോക്വാനെയുടെയും 77 സുബൈർ ഹംസയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. 22 ഓവറുകളും ഏഴുവിക്കറ്റും ബാക്കിയിരിക്കെ ദക്ഷിണാഫ്രിക്ക-എയ്ക്ക് ജയിക്കാന് ഇനി 106 റണ്സ് കൂടി മതി.
വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്സെന്ന നിലയില് അവസാന ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക-എയെ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി പ്രതിരോധത്തിലാക്കാമെന്ന ഇന്ത്യ-എയുടെ ശ്രമങ്ങൾ വിഫലമാകുന്ന കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. ഒടുവിൽ സ്കോർ 156 റൺസിൽ നില്ക്കെ സെഞ്ചുറിക്കരികെ ഹെർമനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു.
പിന്നാലെ 197 ൽ നില്ക്കെ സെനോക്വാനെയെ ഹർഷ് ദുബെയും പുറത്താക്കി. തുടർന്ന് ക്രീസിൽ ഒന്നിച്ച സുബൈർ ഹംസയും തെംപ ബാവുമയും ചേർന്ന് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. സ്കോർ 304 റൺസിൽ നില്ക്കെ സുബൈറിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ വീണ്ടും ആഞ്ഞടിച്ചു.
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ധ്രുവ് ജുറെലിന്റെയും (127) അർധസെഞ്ചുറി നേടിയ ഹർഷ് ദുബെ (84), നായകൻ ഋഷഭ് പന്ത് (65) എന്നിവരുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ-എ മികച്ച വിജയലക്ഷ്യം മുന്നോട്ടുവച്ചത്. ഏഴിന് 382 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ-എ ആദ്യ ഇന്നിംഗ്സിൽ ലീഡും സ്വന്തമാക്കിയിരുന്നു.
Sports
ബംഗളൂരു: ഇന്ത്യ-എയ്ക്കെതിരായ രണ്ടാം ചതുര്ദിന ടെസ്റ്റില് ദക്ഷിണാഫ്രിക്ക-എ തിരിച്ചടിക്കുന്നു. ഇന്ത്യ-എ ഉയർത്തിയ 417 റണ്സിന്റെ കൂറ്റന് വിജയലക്ഷ്യം പിന്തുടരുന്ന സന്ദർശകർ നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 139 റണ്സെന്ന ശക്തമായ നിലയിലാണ്.
80 റൺസുമായി ജോര്ദാന് ഹെര്മാനും 52 റണ്സുമായി ലെസേഗോ സെനെക്വാനെയുമാണ് ക്രീസില്. രണ്ട് സെഷനുകളും 63 ഓവറുകളും 10 വിക്കറ്റും ബാക്കിയിരിക്കെ ദക്ഷിണാഫ്രിക്ക-എയ്ക്ക് ജയിക്കാന് ഇനി 278 റണ്സ് കൂടി മതി.
വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്സെന്ന നിലയില് അവസാന ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക-എയെ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി പ്രതിരോധത്തിലാക്കാമെന്ന ഇന്ത്യ-എയുടെ ശ്രമങ്ങൾ വിഫലമാകുന്ന കാഴ്ചയാണ് കണ്ടത്.
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ധ്രുവ് ജുറെലിന്റെയും (127) അർധസെഞ്ചുറി നേടിയ ഹർഷ് ദുബെ (84), നായകൻ ഋഷഭ് പന്ത് (65) എന്നിവരുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ-എ മികച്ച വിജയലക്ഷ്യം മുന്നോട്ടുവച്ചത്. ഏഴിന് 382 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ-എ ആദ്യ ഇന്നിംഗ്സിൽ ലീഡും സ്വന്തമാക്കിയിരുന്നു.
Sports
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വിക്കറ്റ് കീപ്പര് റിഷഭ് പന്ത് ടീമില് തിരിച്ചെത്തി. ശുഭ്മാന് ഗില് ക്യാപ്റ്റനായ ടീമിൽ പന്താണ് വൈസ് ക്യാപ്റ്റൻ.
വെസ്റ്റ് ഇന്ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില് കളിച്ച ധ്രുവ് ജുറെലാണ് രണ്ടാം വിക്കറ്റ് കീപ്പര്. സായ് സുദര്ശനും മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമില് സ്ഥാനം നിലനിര്ത്തി. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ് സുന്ദര്, അക്സര് പട്ടേല്, കുല്ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്മാര്.
പേസര്മാരായി ആകാശ് ദീപിനൊപ്പം ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണുള്ളത്. ഓൾ റൗണ്ടര് നിതീഷ് കുമാര് റെഡ്ഡിയും ടീമിലുണ്ട്.
അതേസമയം സ്റ്റാർ പേസ്ബൗളർ മുഹമ്മദ് ഷമിയെ ഇത്തവണയും സെലക്ഷൻ കമ്മിറ്റി പരിഗണിച്ചില്ല. 14 മുതല് കോല്ക്കത്തയിലാണ് ആദ്യമത്സരം. 22 മുതല് ഗുവാഹതിയിലാണ് രണ്ടാം ടെസ്റ്റ്.
ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ.രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്.
Sports
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ടുവിക്കറ്റ് ജയം. പാക്കിസ്ഥാൻ ഉയർത്തിയ 68 റൺസിന്റെ കുഞ്ഞൻ വിജയലക്ഷ്യം 12.3 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ മറികടന്നു. ഇതോടെ, ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലായി. സ്കോർ: പാക്കിസ്ഥാൻ- 333 & 138, ദക്ഷിണാഫ്രിക്ക - 404 & 73/2.
42 റൺസെടുത്ത നായകൻ എയ്ഡൻ മാർക്രമും 25 റൺസെടുത്ത റയാൻ റിക്കിൾട്ടണുമാണ് ദക്ഷിണാഫ്രിക്കൻ വിജയം വേഗത്തിലാക്കിയത്. രണ്ടു വിക്കറ്റും വീഴ്ത്തിയത് നൊമാൻ അലിയാണ്.
നേരത്തെ, നാലിന് 94 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്റെ രണ്ടാമിന്നിംഗ്സ് 138 റൺസിൽ അവസാനിച്ചിരുന്നു. ബാബർ അസം (50), മുഹമ്മദ് റിസ്വാൻ (18), നൊമാൻ അലി (പൂജ്യം), ഷഹീൻ ഷാ അഫ്രീദി (പൂജ്യം), സൽമാൻ ആഘ (28), സാജിദ് ഖാൻ (13) എന്നിവരുടെ വിക്കറ്റുകളാണ് നാലാംദിനം നഷ്ടമായത്.
വെറും 50 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ സൈമൺ ഹാർമറാണ് പാക് ബാറ്റിംഗ് നിരയുടെ ചിറകരിഞ്ഞത്. കേശവ് മഹാരാജ് രണ്ടും കഗീസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി.
Sports
റാവൽപിണ്ടി: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ വാലറ്റത്തിന്റെ പോരാട്ടവീര്യത്തിൽ ലീഡ് പിടിച്ച് ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 333 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 404 റൺസിന് പുറത്തായി. നിലവിൽ സന്ദർശകർക്ക് 71 റൺസിന്റെ നിർണായക ലീഡുണ്ട്.
അവസാന വിക്കറ്റുകളിൽ നങ്കൂരമിട്ട് പോരാടിയ സെനുരൺ മുത്തുസാമിയുടെയും (89) ഒമ്പതാം വിക്കറ്റിൽ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച കഗീസോ റബാഡയുടെയും (71) കരുത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്.
റബാഡ 61 പന്തിൽ നാലു വീതം സിക്സറും ഫോറുമുൾപ്പെടെയാണ് 71 റൺസെടുത്തത്. അതേസമയം, 155 പന്തിൽ എട്ടു ഫോറുകൾ മാത്രം ഉൾപ്പെടുന്നതാണ് മുത്തുസാമിയുടെ ഇന്നിംഗ്സ്. എട്ടിന് 235 റൺസെന്ന നിലയിൽ നിന്നാണ് വാലറ്റത്തിന്റെ മികവിൽ ദക്ഷിണാഫ്രിക്ക 400 കടന്നത്.
നാലിന് 185 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് കൈൽ വെരെയ്ൻ (10), ട്രിസ്റ്റൺ സ്റ്റബ്സ് (76), സൈമൺ ഹാർമർ (രണ്ട്), മാർക്കോ യാൻസൺ (12) എന്നിവരുടെ വിക്കറ്റുകൾ അതിവേഗം നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ച മുത്തുസാമിയും കേശവ് മഹാരാജും (30) ചേർന്ന് 71 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി.
സ്കോർ 300 കടന്നതിനു പിന്നാലെ കേശവിനെ നഷ്ടമായെങ്കിലും റബാഡയുമായി ചേർന്ന് പടുത്തുയർത്തിയ 98 റൺസിന്റെ കൂട്ടുകെട്ടാണ് സ്കോർ 400 കടത്തിയത്.
പാക്കിസ്ഥാനു വേണ്ടി ആസിഫ് അഫ്രീദി 79 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തി. നൊമാൻ അലി രണ്ടുവിക്കറ്റും ഷഹീൻഷാ അഫ്രീദി, സാജിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ന്യൂഡൽഹി: വെസ്റ്റ് ഇന്ഡീസിനെതിരായ രണ്ടാം ടെസ്റ്റില് ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം. വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം മൂന്നുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ, രണ്ടു മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. ക്യാപ്റ്റനായശേഷം ശുഭ്മാന് ഗില്ലിന്റെ നേതൃത്വത്തില് ഇന്ത്യ നേടുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
58 റണ്സുമായി പുറത്താകാതെ നിന്ന കെ.എല്. രാഹുലാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. സായ് സുദര്ശന്റെയും ക്യാപ്റ്റൻ ശുഭ്മാന് ഗില്ലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് അവസാന ദിനം നഷ്ടമായത്. ആറു റൺസുമായി ധ്രുവ് ജുറെല് പുറത്താകാതെ നിന്നു. സ്കോര്: ഇന്ത്യ- 518-5, 124-3, വെസ്റ്റ് ഇന്ഡീസ്- 248, 390.
അവസാന ദിനം ഒരു വിക്കറ്റ് നഷ്ടത്തില് 63 റണ്സെന്ന നിലയിൽ ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് ജയത്തിലേക്ക് 58 റണ്സ് കൂടിയായിരുന്നു വേണ്ടിയിരുന്നത്. സ്കോര് 88ല് നില്ക്കെ സായ് സുദര്ശൻ റോസ്റ്റണ് ചേസിന്റെ പന്തില് ഷായ് ഹോപ്പിന് പിടികൊടുത്ത് മടങ്ങി.
പിന്നാലെയെത്തിയ ക്യാപ്റ്റൻ ശുഭ്മാന് ഗില് ഒരു ഫോറും ഒരു സിക്സും അടിച്ച് തുടങ്ങിയെങ്കിലും 13 റണ്സുമായി ജസ്റ്റിന് ഗ്രീവ്സിന് വിക്കറ്റ് നല്കി മടങ്ങി. പിന്നീടെത്തിയ ധ്രുവ് ജുറെലിനെ കൂട്ടുപിടിച്ച് രാഹുല് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
Sports
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യയ്ക്ക് 270 റണ്സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 518 റണ്സിന് മറുപടിയായി മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ വിന്ഡീസ് 248 റണ്സിന് പുറത്തായി. ഇതോടെ സന്ദർശകർ ഫോളോ ഓൺ വഴങ്ങി.
ഷായ് ഹോപ് (36), തെവിൻ ഇംലാച്ച് (21), ജസ്റ്റിൻ ഗ്രീവ്സ് (17), ജോമൽ വാരികാൻ (ഒന്ന്), ഖാരി പിയറി (19), ജെയ്ഡൻ സീൽസ് (13) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാംദിനം സന്ദർശകർക്കു നഷ്ടമായത്. 24 റൺസുമായി ആന്ഡേഴ്സന് ഫിലിപ് പുറത്താകാതെ നിന്നു.
നാലുവിക്കറ്റ് നഷ്ടത്തില് 140 റണ്സെന്ന നിലയില് മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് തുടരെ നാലുവിക്കറ്റുകള് നഷ്ടമാകുകയായിരുന്നു. ഇതിൽ മൂന്നുവിക്കറ്റും വീഴ്ത്തിയത് കുൽദീപ് യാദവാണ്. ശേഷിച്ച ഒരു വിക്കറ്റ് മുഹമ്മദ് സിറാജ് സ്വന്തമാക്കി.
പിന്നാലെ എട്ടിന് 175 എന്ന നിലയില് ഫോളോ ഓണ് ഭീഷണിയിലായ വിന്ഡീസിനെ ഒമ്പതാം വിക്കറ്റില് പിയറി-ആന്ഡേഴ്സൺ കൂട്ടുകെട്ടാണ് 200 കടത്തിയത്. ഉച്ചഭക്ഷണത്തിനു ശേഷം ആദ്യ ഓവറില് തന്നെ പിയറിയെ ബൗള്ഡാക്കിയ ജസ്പ്രീത് ബുംറ കൂട്ടുകെട്ട് പൊളിച്ചു.
പത്താം വിക്കറ്റില് ജെയ്ഡന് സീല്സിനെ കൂട്ടുപിടിച്ച് ആന്ഡേഴ്സണ് ഫിലിപ്പ് പിടിച്ചുനിന്നു. ഒടുവിൽ സീൽസിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയ കുൽദീപ് വിന്ഡീസ് ഇന്നിംഗ്സിനും തിരശീലയിട്ടു.
ഇന്ത്യക്കായി കുല്ദീപ് യാദവ് 82 റണ്സിന് അഞ്ച് വിക്കറ്റെടുത്തപ്പോള് ജഡേജ 46 റണ്സിന് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
അഹമ്മദാബാദ്: വെസ്റ്റ് ഇന്ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ലീഡ് പിടിച്ച് ഇന്ത്യ. 84 ഓവര് പിന്നിടുമ്പോള് നാലു വിക്കറ്റ് നഷ്ടത്തില് 282 റണ്സെന്ന നിലയിലാണ് ആതിഥേയര് നിലവിൽ ഇന്ത്യയ്ക്ക് 120 റണ്സിന്റെ ലീഡുണ്ട്. വിൻഡീസിന്റെ ഒന്നാമിന്നിംഗ്സ് 162 റൺസിൽ അവസാനിച്ചിരുന്നു.
സെഞ്ചുറി നേടിയ കെ.എൽ. രാഹുലിന്റെയും അർധസെഞ്ചുറി നേടിയ ശുഭ്മൻ ഗില്ലിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്. രാഹുൽ 197 പന്തിൽ 12 ബൗണ്ടറികൾ ഉൾപ്പെടെ 100 റൺസെടുത്തപ്പോൾ ഗിൽ 100 പന്തിൽ അഞ്ചു ബൗണ്ടറികളോടെയാണ് 50 റൺസെടുത്തത്. ടെസ്റ്റിലെ രാഹുലിന്റെ പതിനൊന്നാമത്തെ സെഞ്ചുറിയാണിത്.
43 റൺസുമായി ധ്രുവ് ജുറെലും 27 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. യശസ്വി ജയ്സ്വാൾ (36), സായ് സുദർശൻ (ഏഴ്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ.
Sports
ലണ്ടൻ: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ലോഡ്സിൽ ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്ച്ചയായ മൂന്നാം ടെസ്റ്റിലാണ് ഇംഗ്ലണ്ട് ടോസ് നേടുന്നത്.
ആദ്യ സെഷനില് പേസര്മാര്ക്ക് പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ടോസിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന് ഗില് പറഞ്ഞു. ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം സ്റ്റാർ പേസർ ജസ്പ്രീത് ബുംറ അന്തിമ ഇലവനിലെത്തി. അതേസമയം, ഇംഗ്ലീഷ് നിരയിൽ ജോഷ് ടംഗിനു പകരം പേസർ ജോഫ്ര ആർച്ചർ പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക് ക്രൗളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കഴ്സ്, ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, ആകാശ്ദീപ്, മുഹമ്മദ് സിറാജ്.
Sports
ബര്മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില് ഇന്ത്യയ്ക്ക് ബാറ്റിംഗ്. എജ്ബാസ്റ്റണിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ടീമില് മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം, ടീമില് മാറ്റമൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.
പേസര് ജസ്പ്രീത് ബുംറക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ശാർദുല് താക്കൂറിന് പകരം സ്പിന്നര് വാഷിംഗ്ടണ് സുന്ദറും സായ് സുദര്ശന് പകരം നീതീഷ് കുമാര് റെഡ്ഡിയും അന്തിമ ഇലവനിൽ ഇടംപിടിച്ചു.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്(ക്യാപ്റ്റൻ), ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കഴ്സ്, ജോഷ് ടംഗ്, ഷോയിബ് ബഷീർ